SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

ഏർളി വാണിംഗ് സിസ്റ്റം ഏർപ്പെടുത്തണം

photo
വന്യമൃഗ ശല്യം ഒഴുവാക്കാൻ സർക്കാർ ഫലപ്രഥമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: വന്യജീവി അക്രമണത്തെ നേരിടാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഏർളി വാണിംഗ് സിസ്റ്റം കേരളത്തിലും ഉടൻ ഏർപ്പെടുത്തണമെന്ന് കേരളകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എം.പി ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം നേരിടുന്നതിലും മറ്റും സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധിച്ച് കെ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫിസിലേക്ക് നടത്തിയ മാർച്ചും,ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. കേരളകോൺഗ്രസ് വൈസ് ചെയർമാൻ സി. മോഹനൻ പിളള, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റാർസി രത്നാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറിയും,തെന്മല പഞ്ചായത്ത് പ്രസിഡന്റുമായ കെ. ശശിധരൻ, പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ ഗീതാ സുകുനാഥ്, വിശ്വജിത്ത്, കുളത്തൂർ രവി, കോടിയാട്ട് ബാലകൃഷ്ണപിള്ള, അച്ചൻകോവിൽ ശശിധരൻ പിള്ള, ശരൺശശി, പാലയ്ക്കൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL