കുളത്തൂപുഴ: സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം തട്ടിയെടുത്ത് കടന്ന യുവാവിനെ സ്ഥാപന ഉടമയും ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലൻപാറ സിദ്ദിഖ് മൻസിലിൽ അജ്മൽഷാ ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ ആണ് സംഭവം. യുവാവ് ബാങ്കിലെത്തി ജീവനക്കാരോട് കുളത്തൂപ്പുഴയിൽ വാടക വീട്ടിലാണ് താമസമെന്നു പറഞ്ഞു. സ്വർണം പണയം വയ്ക്കാൻ തിരിച്ചറിയൽ രേഖകളും കൊടുത്തു. തുടർന്ന് സ്ഥാപന ഉടമ പരിശോധന നടത്തിയപ്പോൾ ഹാൾമാർക്ക് 916 മുദ്ര ഉണ്ടായിരുന്നതു കൊണ്ട് ഒരു ലക്ഷം രൂപ കൊടുത്തു..രൂപ വാങ്ങി യുവാവ് പോയതിനു പിന്നാലെ ഉടമ സംശയം തോന്നി സ്വർണം ഉരച്ചു നോക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. തുടർന്ന് യുവാവിനെ ഓടിച്ചിട്ട് പിടിച്ച് കുളത്തുപ്പുഴ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കേസ് എടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |