SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

കുട്ടികളുടെ ചിത്രപ്രദർശനം സമാപിച്ചു

തൊടിയൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായിശുചിത്വമിഷൻ നടത്തിയ കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത നൂറു ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു. ജില്ലാതലസമാപനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. തഴവ എ.വി.ജി.എൽ.പി എസിൽ നടന്ന സമാപനയോഗത്തിൽ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എൽ. ഷൈലജ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബിജു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുൽഫിയ ഷെറിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിക്കൽ,ഗ്രാമ പഞ്ചായത്തംഗം സുശീല അമ്മ, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.ജയൻ,എ.വി.ജി.എച്ച്.എസിലെ ശുചിത്വമിഷൻ കോ- ഓർഡിനേറ്റർ സുജ, എ.വി.ജിഎൽ.പി.എസ് ശുചിത്വ കോ - ഓർഡിനേറ്റർ ഷൈലജ, പ്രഥമാദ്ധാപിക ആശ, ശുചിത്വ മിഷൻ ഫാക്കൽറ്റി തൊടിയൂർ രാധാകൃഷ്ണൻ, സ്കൂളുകളിലെ ശുചിത്വ അംബാസഡർമാരായ നിരഞ്ജൻ, വിഷ്ണു, ബ്ലോക്ക് ജി.ഇ.ഒ ഷൈനി ബീഗം, ആർ.ജി.എസ്.എ കോ- ഓർഡിനേറ്റർ അഞ്ജന ചന്ദ്രൻ,ഹെൽത്ത് ഇൻസ്പെക്ടർ ചിന്നു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL