SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

കർഷക തൊഴിലാളി മാർച്ച്

photo

കരുനാഗപ്പള്ളി: നെൽവയിൽ സംരക്ഷണ നിയമം കർശനമായി നടപ്പാക്കുക, അനാവശ്യ തരംമാറ്റം അനുവദിക്കരുത്, തരം മാറ്റത്തിനായി തരിശ് ഇടരുത്, അർഹതയുള്ള മുഴുവൻ പേർക്കും പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് കെ ടി യുവിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ടൗൺ ചുറ്റി താലൂക്ക് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. കനകം ഉദ്ഘാടനം ചെയ്തു. എൻ.ആർ. ബിജു അദ്ധ്യക്ഷനായി. ക്ലാപ്പന സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ബാലചന്ദ്രൻ, ആർ. സോമരാജൻപിള്ള, അനിൽ, ജെ. സരസൻ, സുഭാഷ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കർഷക തൊഴിലാളി യൂണിയൻ കരുനാഗപ്പള്ളി, ചവറ, ശൂരനാട് ഏരിയ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL