SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

വാടക കുടി​ശി​കയായി​, കുട്ടി​കളെ വീട്ടി​ലി​ട്ടു പൂട്ടി​ വീട്ടുടമ

കൊല്ലം: വീട്ടുവാടക കുടിശിക വരുത്തിയതിന്റെ പേരിൽ 18 വയസുകാരി​യെയും കൊച്ചു കുട്ടി​യെയും വീട്ടുടമ വീട്ടി​ൽ പൂട്ടി​യിട്ടു. മകനുമായി പുറത്തുപോയിരുന്ന വാടകക്കാരി തി​രി​കെ എത്തിയപ്പോഴാണ് കുട്ടികളെ പൂട്ടിയിരിക്കുന്നത് കണ്ടത്.

ഇന്നലെ വൈകി​ട്ട് നാലോടെ കൊട്ടിയം പറക്കുളം സുഗതൻ മുക്കിനടുത്തായിരുന്നു സംഭവം. പതിനെട്ടുകാരിയും ബന്ധുവായ കൊച്ചുകുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന, പതിനെട്ടുകാരിയുടെ മാതാവ് വീട്ടിലെത്തിയപ്പോൾ കതകും ഗേറ്റും പൂട്ടിയ നിലയിലും വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ വിച്ഛേദിച്ച നിലയിലുമായിരുന്നു. തുടർന്ന് വീട്ടമ്മ പൊതുപ്രവർത്തകൻ കൊട്ടി​യം സാജനെ വി​വരം അറി​യി​ച്ചു. പി​ന്നീട് പൊലീസ് സ്ഥലത്തെത്തി​ വീട്ടുടമയെ വരുത്തി വീട് തുറന്നു കൊടുക്കുകയുമായിരുന്നു. കൊട്ടിയം പൊലീസിൽ പരാതി നൽകി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL