SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

'മ​ണി​നാ​ദം 2025' ജി​ല്ലാ​ത​ല നാ​ടൻ​പാ​ട്ട് മ​ത്സ​രം ഇന്ന്

കൊ​ല്ലം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോർ​ഡ് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ക​ലാ​ഭ​വൻ മ​ണി​യു​ടെ സ്​മ​ര​ണാർ​ത്ഥം സം​ഘ​ടി​പ്പി​​ക്കു​ന്ന 'മ​ണി​നാ​ദം 2025' ജി​ല്ലാ​ത​ല നാ​ടൻ​പാ​ട്ട് മ​ത്സ​രം ഇന്ന് വൈ​കി​ട്ട് 5ന് വെൺ​പാ​ല​ക്ക​ര ശാ​ര​ദാ​വി​ലാ​സി​നി വാ​യ​ന​ശാ​ല​യിൽ ന​ട​ക്കും.

ക​ലാ​ഭ​വൻ മ​ണി​യു​ടെ ജ​ന്മ​നാ​ടാ​യ തൃ​ശൂർ ചാ​ല​ക്കു​ടി​യി​ലാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​രം. ജി​ല്ല​ക​ളി​ലെ മ​ത്സ​രാർ​ത്ഥി​ക​ളിൽ നി​ന്ന് മി​ക​ച്ച മൂ​ന്ന് സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്തും. ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​നെ സം​സ്ഥാ​ന ​മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കും. ജി​ല്ലാ​ത​ല​ത്തിൽ ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടു​ന്ന​വർ​ക്ക് യ​ഥാ​ക്ര​മം 25000, 10000, 5000 രൂ​പ വീ​തം പ്രൈ​സ് ​മ​ണി ല​ഭി​ക്കും. സം​സ്ഥാ​ന വി​ജ​യി​കൾ​ക്ക് യ​ഥാ​ക്ര​മം 1 ല​ക്ഷം, 75000, 50000 രൂ​പ വീ​തം ല​ഭി​ക്കും. മ​ത്സ​ര​ത്തിൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 10 ആ​യി​രി​ക്കും. മ​ത്സ​രാർ​ത്ഥി​കൾ 18നും 40നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. പ​ര​മാ​വ​ധി സ​മ​യം 10 മി​നി​ട്ടാ​ണ്. തി​​ര​ഞ്ഞെ​ടു​ക്കു​ന്ന ഗാ​ന​ങ്ങൾ ഏ​ത് പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലു​മാ​കാം. പി​ന്ന​ണി​യിൽ പ്രീ റെ​ക്കോർ​ഡ​ഡ് മ്യൂ​സി​ക് അ​നു​വ​ദി​ക്കി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL