SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

ഗാന്ധി ശില്പം നിർമ്മിച്ച് യു.കെ.എഫ് വിദ്യാർത്ഥികൾ

ukf-
പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച് സ്‌കൂളിന് സമർപ്പിച്ച ഗാന്ധി ശില്പത്തിന് സമീപം കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസിനൊപ്പം അദ്ധ്യാപകരും വിദ്യാർത്ഥികളും അണിനിരന്നപ്പോൾ

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശില്പം നിർമ്മിച്ച് അനാച്ഛാദനം നടത്തി. ഭൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും പ്രതിമ അനാച്ഛാദനവും കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ദേവി നിർവഹിച്ചു. യു.കെ.എഫ് കോളേജ് എക്‌സിക്യുട്ടിവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
യു.കെ.എഫ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി യു.കെ.എഫ് സെന്റർ ഫോർ ആർട്ട് ആൻഡ് ഡിസൈൻ നേതൃത്വത്തിലാണ് പ്രതിമ നിർമ്മിച്ചത്. കൂടാതെ ഭൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നവീകരണ പ്രവർത്തനത്തിലും സ്‌കൂൾ പൂന്തോട്ട നിർമ്മാണത്തിലും വിദ്യാർത്ഥികൾ പങ്കാളികളായി. സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ക്രിസ്റ്റഫർ, കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ. അനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അഖിൽ ജെ.ബാബു, ആർ. രാഹുൽ, എൻ.എസ്.എസ് വോളണ്ടിയർമാരായ ഏബൽ, ഐശ്വര്യ, സരിക, ഇർഷാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL