SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

ശ്രദ്ധേയമായി എ.കെ.എം സ്കൂളിന്റെ പൈതൃക ഗ്രാമം

ccc
വളവുപച്ച എ.കെ.എം പബ്ലിക് സ്കൂളിലൊരുക്കിയ വൈയ്ക്കോൽ മേഞ്ഞ ചായക്കട വളവുപച്ച പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : വളവുപച്ച എ.കെ.എം പബ്ലിക് സ്കൂളിലൊരുക്കിയ പൈതൃക ഗ്രാമം ശ്രദ്ധേയമായി. സ്കൂളിൽ സംഘടിപ്പിക്കുന്ന ഭക്ഷണ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പൈതൃക ഗ്രാമം ഒരുക്കിയത്.
വൈയ്ക്കോൽ മേഞ്ഞ ചായക്കടയും അതിനോടനുബന്ധിച്ചുള്ള പഴയ മിഠായികൾ നിറഞ്ഞ പീടികയും പഴമയുടെ കാഴ്ചയായി. പഴയ കാല സോഡാകുപ്പികളും സിനിമാ പോസ്റ്ററും റേഡിയോയും പറ്റുവരവ് ബോർഡുമെല്ലാം കൗതുകമുണർത്തുന്നവയാണ്. അന്നത്തെ കാലത്തെ ബസും പാളകൊണ്ടു വെള്ളമെടുക്കുന്ന കിണറുമെല്ലാം ഈ പൈതൃക ഗ്രാമത്തിലുണ്ട്. ആദ്യകാലത്ത് അടുക്കളയിൽ ഉപയോഗിച്ചിരുന്ന ഉരൽ, ആട്ടുകല്ല് തുടങ്ങി നിരവധി ഉപകരണങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്. സന്ദർശകർക്ക് സൗജന്യ പ്രവേശനവും ഒരുക്കിയിരിക്കുന്നു.
വളവുപച്ച പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷ് പൈതൃക ഗ്രാമം ഉദ്ഘാടനം ചെയ്തു.
എസ്.ഐ.അജിത് ലാൽ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
പൈതൃക ഗ്രാമത്തിന്റെ നിർമ്മാണത്തിന് സജീവ സാന്നിധ്യമായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി അൽബിറൂനി ചായപ്പീടിക നടത്തിപ്പുകാരനായി വേഷമിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL