SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

ബി.രാഘവൻ പുരസ്കാരം എസ്.ജയമോഹന്

photo

കൊല്ലം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ബി.രാഘവന്റെ സ്മരണയ്ക്കായി കൊട്ടാരക്കര കോട്ടാത്തല മലയാളി ലൈബ്രറി ഏർപ്പെടുത്തിയ 'ബി.രാഘവൻ പുരസ്കാരം' സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹന് സമർപ്പിച്ചു.

കൊല്ലം പ്രസ് ക്ളബ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ പുരസ്കാര സമർപ്പണം നടത്തി. ലൈബ്രറി പ്രസിഡന്റ് ബി.എസ്.ഗോപകുമാർ അദ്ധ്യക്ഷനായി. സാമൂഹ്യ നന്മാ പുരസ്കാരം പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. സ്കൂളിലെ എസ്.പി.സി ചുമതലയുള്ള അദ്ധ്യാപകരായ വി.റാണി, എ.എൻ.ഗിരിജ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, ഭരണസമിതി അംഗം എസ്.സുരേഷ്, ഡി.ഐ.വിമൽകുമാർ, സി.കെ.പ്രശാന്ത്, ഗീത മോഹൻ, ദീപ സുനി, ആതിര ചന്ദ്രൻ, സുനി.എൻ.രാജൻ, ഉണ്ണി പുത്തൂർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL