കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാംഘട്ട കുടുംബ സഹായ വിതരണം 25ന് വൈകിട്ട് 4ന് ചെങ്ങമനാട് ജംഗ്ഷനിൽ നടക്കും. മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷനാകും.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അഞ്ച് കുടുംബങ്ങൾക്കുള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്യുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ മുഖ്യാതിഥികളാകും. പതിനൊന്ന് ഘട്ടങ്ങളിലായി അൻപത്തിയഞ്ച് കുടുംബങ്ങൾക്ക് അഞ്ചരകോടി രൂപയുടെ ആശ്വാസമെത്തിക്കാൻ പദ്ധതിക്ക് കഴിഞ്ഞു. പന്ത്രണ്ടാം ഘട്ടത്തിൽ അരക്കോടിയുടെ സഹായമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |