കൊല്ലം: കടൽ മണൽ ഖനനത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് ആരംഭിച്ച സമരം എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്‌ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾക്ക് കടൽ തീറെഴുതാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. മത്സ്യബന്ധന മേഖലയെ തകർക്കുക എന്നതാണ് കേന്ദ്ര സർക്കാർ നയം എന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെ.പി.സി.സി ജന. സെക്രട്ടറി എം.എം.നസീർ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ് എസ്.എഫ്.യേശുദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജെയ്സൺ, നേതാക്കളായ പി.ജർമ്മിയാസ്, സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ, എ.കെ.ഹഫീസ്, എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണികൃഷ്ണൻ, ഡി.ഗീതാകൃഷ്ണൻ, എഫ്.അലക്സാണ്ടർ, കെ.ആർ.വി.സഹജൻ, പ്രാക്കുളം സുരേഷ്, എം.നാസർ, പാലത്തറ രാജീവ്, ആദിക്കാട് മധു, എഴുകോൺ നാരായണൻ, കെ.സുരേഷ് ബാബു, നാസറുദ്ദീൻ, സേതുനാഥപിള്ള, പ്രദീപ് കുമാർ, അൻസർ അസീസ് തുടങ്ങിയവർ സംസാരിച്ചു. രാപ്പകൽ സമരം ഇന്ന് രാവിലെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |