SignIn
Kerala Kaumudi Online
Friday, 23 October 2026 9.50 AM IST

കുന്നത്തൂരിൽ കാട്ടുപന്നി ശല്യം: കൃഷിനാശം പതിവ്

kunnathoor-
കുന്നത്തൂർ പള്ളം ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിച്ച ഏത്തവാഴ കൃഷി

കുന്നത്തൂർ: കുന്നത്തൂരിലെ ഏലാകളിലും പ്രധാന പാതകളിലും ജനവാസ മേഖലകളിലും രാത്രി കാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികളെ നിയന്ത്രിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാ‌ർക്ക് പരാതിയുണ്ട്.

കൃഷി നശിപ്പിച്ചു

കഴിഞ്ഞ ദിവസം കുന്നത്തൂർ പഞ്ചായത്തിലെ പള്ളം ഏലായിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഏത്തവാഴ കൃഷി നശിച്ചു. മാനാമ്പുഴ രജ്ഞിത്ത് ഭവനിൽ രാജന്റെ കൃഷിയാണ് നശിപ്പിച്ചത്. നൂറിലധികം ഏത്തവാഴ തൈകളാണ് നശിപ്പിച്ചത്..പലിശയ്ക്ക് പണമെടുത്ത് നടത്തിയ കൃഷിയാണ് പന്നിക്കൂട്ടം തകർത്തത്.കടുത്ത വേനലിൽ പ്രതിസന്ധികളികളെ തരണം ചെയ്താണ് കൃഷി പരിപാലിച്ചു പോന്നിരുന്നത്. കൃഷി ചെയ്യാനും പുറത്തിറങ്ങാനും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാ‌ർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL