SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

ജില്ലയിൽ ഒരുങ്ങുന്നു ഹരിത ഗ്രന്ഥശാലകൾ

കൊല്ലം: ജില്ലയിലെ ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാലകളാക്കാൻ ഒരുങ്ങി ഹ​രി​ത​കേ​ര​ളം ജി​ല്ലാ മി​ഷ​ൻ. ജി​ല്ല​യി​ലെ 870 ലൈ​ബ്ര​റി​കളാണ് പട്ടികയിലുള്ളത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ ടീം ​അം​ഗ​ങ്ങ​ളും ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഗ്ര​ന്ഥ​ശാ​ല​ക​ളെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്റെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തിയാണ് ഹ​രി​ത ഗ്ര​ന്ഥ​ശാ​ല സാ​ക്ഷ്യ​പ​ത്രം ന​ൽ​കുക. ഈ മാസം ജി​ല്ലാത​ല പ​രി​ശീ​ല​ന​വും മാ​ർ​ച്ചി​ൽ താ​ലൂ​ക്ക്-​ഗ്ര​ന്ഥ​ശാ​ല ശി​ല്​പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും. കൂടാതെ വീ​ട്ടു​മു​റ്റ ക്ലാ​സു​ക​ളും ന​ട​ത്തും.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് ക്ലാസുകൾ വ്യാപിപ്പിക്കും. കൗൺസിലിന് കീഴിലെ സംസ്ഥാനത്തെ 8000 ലൈബ്രറികളും ഗ്രന്ഥശാല പ്രവർത്തകരും 'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമാകും. മാർച്ച് 30 നകം സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാല പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.

പിന്നാലെ ഹരിത ഭവനങ്ങൾ

 ഗ്രന്ഥശാല പ്രവർത്തകരുടെ വീടുകളും ഹരിത ഭവനങ്ങളാക്കും

 മാലിന്യത്തിന്റെ അളവ് കുറച്ച് തരംതിരിക്കൽ, സംസ്‌കരിക്കൽ, ഹരിതചട്ടം പാലിക്കൽ

 തുടർന്ന് പച്ചക്കറി കൃഷി

 ജലം, വൈദ്യുതി എന്നിവയുടെ ഉപയോഗം കുറയ്ക്കൽ

 ഹരിതോർജ്ജ സാദ്ധ്യത പ്രയോജനപ്പെടുത്തൽ

ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, പ്രാദേശിക ബോധവത്കരണം, ഗ്രന്ഥശാലയ്ക്കടുത്തുള്ള പൊതുഇടങ്ങളുടെ സൗന്ദര്യവത്കരണം, ഗ്രന്ഥശാലാ പ്രവർത്തകരുടെ വീടുകൾ ഹരിത മാതൃകയാക്കൽ എന്നിവയാണ് ഏകോപിപ്പിക്കുന്നത്.

ഹ​രി​ത​കേ​ര​ളം ജി​ല്ലാ മി​ഷ​ൻ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL