SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

കുഞ്ഞുമനസുകളിൽ മാലിന്യമുക്ത സന്ദേശവുമായി 'പളുങ്ക് "

photo

കൊല്ലം: മാലിന്യമുക്ത നവകേരളത്തിനായി കുട്ടിക്കൂട്ടത്തെ ബോധവത്കരിക്കാൻ ചിത്രകഥാ പുസ്തകം. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്താണ് വേറിട്ട രീതി പരീക്ഷിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങളും കഥകളും ചേരുന്ന പുസ്തകത്തിന് 'പളുങ്ക്' എന്നാണ് പേര്. ഇരുപത് പേജുകളാണുള്ളത്.

കഥകൾ വായിച്ചും ചിന്തിച്ചും കുട്ടിക്കൂട്ടം മാലിന്യമുക്ത സംസ്കാരം വളർത്തുമെന്നാണ് ജനപ്രതിനിധികളുടെയും പ്രതീക്ഷ. ബ്ളോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'പളുങ്കി'നുള്ള തുക നീക്കിവച്ചിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ സർക്കാർ, എയ്ഡഡ് എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായാണ് 'പളുങ്ക്' തയ്യാറാക്കിയത്. സൗജന്യമായി വിതരണം ചെയ്യും. പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് ആവശ്യപ്പെട്ടാൽ നൽകും.

ബ്ളോക്കിലെ ജോയിന്റ് ബി.ഡി.ഒയും ചിത്രകാരനുമായ സരിത് ഘോഷാണ് ചിത്രങ്ങളും അതിനൊത്ത കഥകളും തയ്യാറാക്കിയത്. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിന് മറ്റ് സാങ്കേതിക സഹായങ്ങളും ലഭിച്ചു.

പ്രകാശനം നാളെ

കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങിൽ 'പളുങ്ക്' പ്രകാശനം ചെയ്യും. ബ്ളോക്ക് പ്രസിഡന്റ് എസ്.രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമയാണ് പ്രകാശനം നിർവഹിക്കുക. ബ്ളോക്ക് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുക്കും.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്താനായി. എന്നാൽ കുട്ടികളിലേക്ക് വേണ്ടത്ര സന്ദേശം എത്തിയില്ല. ചിത്രകഥകൾ അവർക്ക് ഇഷ്ടമാണ്. അതുവഴി മാലിന്യമുക്ത സന്ദേശം കുഞ്ഞുമനസുകളിലെത്തിക്കുകയാണ് 'പളുങ്ക്' ലക്ഷ്യമിടുന്നത്.

എസ്.രഞ്ജിത്ത്, പ്രസിഡന്റ്,

ബ്ളോക്ക് പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL