SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

സ്വർ​ണ വ്യാ​പാ​രി​ക​ളുടെ സെക്രട്ടേറിയറ്റ് മാ‌ർച്ച്

കൊല്ലം: റി​ക്ക​വ​റി​യു​ടെ പേ​രിൽ സ്വർ​ണ വ്യാ​പാ​രി​ക​ളെ ക​ള്ള​ക്കേ​സിൽ കു​ടു​ക്കു​ന്ന പൊ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാളെ ന​ട​ക്കു​ന്ന സെ​ക്ര​ട്ടേറി​യ​റ്റ് ധർ​ണ​യിൽ ജി​ല്ല​യിൽ നി​ന്ന് 200 സ്വർ​ണ വ്യാ​പാ​രി​കൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഓൾ കേ​ര​ള ഗോൾ​ഡ് ആൻ​ഡ് സിൽ​വർ മർ​ച്ചന്റ്‌​സ് അ​സോ​സി​യേ​ഷൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
ക​ള്ള​ന്റെ മൊ​ഴി​യു​ടെ അടിസ്ഥാനത്തിൽ സ്വർ​ണം റി​ക്ക​വ​റി ചെയ്യാമെ​ന്ന നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങളും പാലിക്കാറില്ല. ആ​ല​പ്പു​ഴ മു​ഹ​മ്മ രാ​ജി ജൂവല​റി ഉ​ട​മ രാ​ധാ​കൃ​ഷ്​ണ​നെ കഴിഞ്ഞ 6ന് ക​സ്റ്റ​ഡി​യിലെടു​ക്കു​ക​യും 7ന് ക​ട​യിൽ ഹാ​ജ​രാ​ക്കി റി​ക്ക​വ​റി ആ​വ​ശ്യ​പ്പെ​ടു​ക​യുമാ​ണ് ഉ​ണ്ടാ​യ​ത്. പൊ​ലീ​സ് ക​സ്റ്റ​ഡി​യിൽ മർ​ദ്ദ​ന​ത്തി​ലാ​ണ് രാ​ധാ​കൃ​ഷ്​ണൻ കൊ​ല്ല​പ്പെട്ടത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കണമെന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ക്ര​ട്ടേറി​യ​റ്റ് ധർ​ണ മുൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്​ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷൻ ജി​ല്ലാ പ്ര​സി​ഡന്റ് അ​ഡ്വ. എ​സ്.അ​ബ്ദുൽ നാ​സർ അ​ദ്ധ്യ​ക്ഷനായി. ജ​ന​റൽ സെ​ക്ര​ട്ട​റി ബി.പ്രേ​മാ​ന​ന്ദ്, ട്ര​ഷ​റർ എ​സ്.പ​ള​നി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ് ന​വാ​സ് പു​ത്തൻ​വീ​ട്, സം​സ്ഥാ​ന കൗൺ​സിൽ അം​ഗ​ങ്ങ​ളാ​യ എ​സ്.സാ​ദി​ക്ക്, വി​ജ​യ​കൃ​ഷ്​ണ വി​ജ​യൻ, ഖ​ലീൽ കു​റുമ്പേ​ലിൽ,
നാ​സർ പോ​ച്ച​യിൽ, ആർ.ശ​ര​വ​ണ​ശേ​ഖർ, അ​ബ്ദുൽ റ​സാ​ഖ് രാ​ജ​ധാ​നി, ഹു​സൈൻ അ​ലൈൻ, ക​ണ്ണൻ മ​ഞ്​ജു, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റു​രാ​യ സു​നിൽ വ​നി​ത, അ​ബ്ദുൽ മു​ത്ത​ലി​ബ് ചി​ന്നൂ​സ്, അ​ഡ്വ. സു​ജി​ത്ത് ശി​ല്​പ, രാ​ജീ​വൻ ഗു​രു​കു​ലം, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദുൽ റ​ഷീ​ദ് കാ​രാ​ളി, അ​ഡ്വ.ന​വാ​സ് ഐ​ശ്വ​ര്യ, സ​ജീ​ബ് ന്യൂ ഫാ​ഷൻ, ജോ​സ് പാ​പ്പ​ച്ചൻ, ഹ​രി​ദാ​സ് മ​ഹാ​റാ​ണി അ​ബ്ദുൽ ഗ​ഫൂർ സ​ത്താർ ചേ​ന​ല്ലൂർ ബോ​ബി റോ​സ് തു​ട​ങ്ങി​യ​വർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL