ശാസ്താംകോട്ട: ശാസ്താംകോട്ട തടാക തീരത്ത് തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് രാജഗിരിയിൽ സെന്റ് തോമസ് ദേവാലയത്തിന് പിന്നിൽ തീപിടിത്തം ഉണ്ടായത്. കാരണം വ്യക്തമല്ല. തടാക തീരത്തെ ഉണക്കപ്പുല്ലിൽ നിന്ന് തീപിടിച്ച് ഏകദേശം രണ്ടേക്കർ സ്ഥലത്തേക്ക് തീ വ്യാപിച്ചു. പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്ന് രണ്ട് യൂണിറ്റും ചവറയിൽ നിന്ന് ഒരുയൂണിറ്റും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ ജനവാസമേഖലയിലേക്ക് തീ പടരുന്നത് തടയാൻ സഹായിച്ചു. താടകതീരത്തുണ്ടായിരുന്ന മരങ്ങൾ കത്തിയെന്നതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളില്ല. വാഹനങ്ങൾ കടന്ന് ചെല്ലാൻ പറ്റാത്ത ഭാഗത്ത് ഏറെ ബുദ്ധിമുട്ടിയാണ് തീ കെടുത്തിയത്. മണിക്കൂറോളം സമയമെടുത്താണ് തീ പൂർണമായും അണച്ചത്. ഏറെ നേരം പ്രദേശത്ത് ചൂട് അനുഭവപ്പെട്ടു. വേനൽ സമയത്ത് തടാകതീരത്ത് തീപിടിത്തം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |