SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

ജി.സുന്ദരേശന് സിദ്ധാർത്ഥയുടെ ആദരം

gg

കൊല്ലം: ശ്രീബുദ്ധ സ്ഥാപനങ്ങളുടെയും ശ്രീനാരായണ പബ്ലിക് സ്കൂൾ, ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് അടക്കമുള്ള പ്രസ്ഥാനങ്ങളുടെ ഫൗണ്ടർ മെമ്പർമാരിൽ ഒരാളും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ പട്ടത്താനം ഗണപതി ഭവനിൽ ജി.സുന്ദരേശനെ സിദ്ധാർത്ഥ ഫൗണ്ടേഷൻ വാർഷിക പൊതുയോഗത്തിൽ ആദരിച്ചു.
സിദ്ധാർത്ഥ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള സഹായങ്ങളും സേവനങ്ങളും എക്കാലവും സ്മരിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി യു.സുരേഷ് ഓർമ്മിപ്പിച്ചു. ട്രഷറർ എസ്.വിനോദ് കുമാർ, ചെയർമാൻ സജി മംഗലത്ത്, ജോ. സെക്രട്ടറി കെ.ഹരികുമാർ എന്നിവർ പങ്കെടുത്തു. ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാർഡുകൾക്ക് ജി.സുന്ദരേശൻ ഒരുലക്ഷം രൂപ സംഭാവന നൽകി.
ഫൗണ്ടേഷന്റെ വരുംകാല പ്രവർത്തനങ്ങൾക്ക് 23 കോടിയുടെ ബഡ്‌ജറ്റ് വാർഷിക പൊതുയോഗം അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL