SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

ക​ഞ്ചാ​വ്​ ചെ​ടി​കൾ നട്ടുവ​ളർ​ത്തി​യ കേ​സിൽ പ്ര​തി​യെ വി​ട്ട​യ​ച്ചു

കൊ​ല്ലം: വീ​ട്ടു​വ​ള​പ്പിൽ ഗ്രോ ബാ​ഗു​ക​ളി​ലാ​യി ഏ​ഴ്​ ക​ഞ്ചാ​വ്​ ചെ​ടി​കൾ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ന​ട്ടു​വ​ളർ​ത്തി​യെ​ന്ന കേ​സിൽ പ്രതിയെ വെറുതേ വിട്ടു. ഏ​രൂർ വി​ല്ലേ​ജിൽ പാ​ണ​യം ഷീ​ബ വി​ലാ​സ​ത്തിൽ ഷി​ബു​വി​നെയാണ് ​ കൊ​ല്ലം ഒ​ന്നാം അ​ഡി​ഷ​ണൽ സെ​ഷൻ​സ്​ ജ​ഡ്ജ് ​ പി.എൻ.വി​നോ​ദ വെ​റു​തെ വി​ട്ട​ത്​. 2023 ജൂൺ 26ന് അ​ഞ്ചൽ എ​ക്‌​സൈ​സ്​ ഇൻ​സ്‌​പെ​ക്ടർ പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ വീ​ട്ടു​മു​റ്റ​ത്ത്​ ര​ണ്ട്​ മീ​റ്റർ വ​രെ ഉ​യ​ര​മു​ള്ള ക​ഞ്ചാ​വ്​ ചെ​ടി​കൾ പ​രി​പാ​ലി​ച്ചു​കൊ​ണ്ട്​ പ്ര​തി​ നി​ൽക്കുന്ന​താ​യി കണ്ടുവെന്നാ​യി​രു​ന്നു കേ​സ്​. എ​ന്നാൽ കേ​സ്​ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്ലു​ന്ന​ത​ല്ലെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ പ്ര​തി​യെ വി​ട്ട​യ​ച്ച​ത്​. പ്ര​തി​യി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ച​വ​റ ജി പ്ര​വീൺ കു​മാർ , പ്രി​യ ജി.നാ​ഥ്​ , സൽ​രാ​ജ , ബി.ആർ​ച്ച എ​ന്നി​വർ ഹാ​ജ​രാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL