SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

പെരിനാട് മാർക്കറ്റിൽ... മലപോലെ മാലിന്യശേഖരം, മൈൻഡ് ചെയ്യാൻ മടി!

fgh
പെരിനാട് മാർക്കറ്റിൽ ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യം കെട്ടിക്കിടക്കുന്നു

കൊല്ലം: ഹരി​തകർമ്മ സേന ശേഖരി​ച്ച പ്ളാസ്റ്റി​ക് മാലി​ന്യങ്ങൾ പെരിനാട് ഗ്രാമപഞ്ചായത്തിലെ ചെറുമൂട് മാർക്കറ്റിൽ മലപോലെ ആയിട്ടും നീക്കാൻ നടപടിയില്ല. ഇതിവിടെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. വേനൽ രൂക്ഷമാവുന്നതോടെ തീപിടിത്തം ഉൾപ്പെടെയുള്ള തലവേദനകൾക്കും വഴിയൊരുങ്ങാനുള്ള സാദ്ധ്യത ഏറെയാണ്.

നിലവിൽ ക്ലീൻകേരള കമ്പനിയാണ് ഇവിടെനിന്ന് മാലിന്യം നീക്കം ചെയ്യുന്നത്. ഇവരുടെ ഇടപെടൽ വേണ്ടവി​ധം ഉണ്ടാവാത്തതാണ് പ്രതിസന്ധിക്ക് വഴി​തെളി​ച്ചത്. മാലിന്യ നീക്കം അതത് സമയത്ത് നടക്കുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും നാളുകൾക്കു മുമ്പ് ചാക്കിലാക്കി​ കൊണ്ടുവച്ച മാലിന്യങ്ങൾ അതേപടി ഇരിപ്പാണ്. കെട്ടിടം നിറഞ്ഞതിനാൽ പുറത്ത്, ചാക്കിൽ കെട്ടിയതും അഴിച്ചിട്ടതുമായ നിലയിൽ പ്ലാസ്റ്റിക് കൂനയായി കിടക്കുന്നു. ഇവ തെരുവ് നായ്ക്കൾ കടിച്ചുകീറി വഴികളിൽ നിറയ്ക്കുന്നതും പതിവാണ്.

ഹരിതകർമ്മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സൂക്ഷിക്കാൻ ചന്തയോട് ചേർന്ന് വളരെ ചെറിയൊരു എം.എസി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) മാത്രമാണുള്ളത്. കൊണ്ടുവരുന്ന മാലിന്യങ്ങൾ പരിമിതികൾ കാരണം മുറികളിൽ കൂട്ടിവയ്ക്കുകയാണ്. അതിനാൽ കെട്ടിടത്തിനകത്തിരുന്ന് തരംതിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. എം.എസി.എഫിന്റെ നവീകരണ പ്രവത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെനിന്ന് മാലിന്യം ശരിയായ നിലയിൽ കയറ്റി അയച്ചിട്ട് 6 മാസം കഴിഞ്ഞു എന്നാണ് നാട്ടുകാർ പറയുന്നത്.

വേണ്ടപോലെ മാലിന്യം കയറ്റി അയയ്ക്കുന്നുണ്ട്. മുൻപ് ശേഖരിച്ചതിലെ തരംതിരിക്കാത്ത കുറച്ച് പ്ളാസ്റ്റിക്ക്, കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് പുറത്ത് വച്ചിട്ടുണ്ട്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണം. ഇക്കാര്യം മാലിന്യം ശേഖരിക്കുന്ന ഏജൻസിയുമായി സംസാരിച്ചിട്ടുണ്ട്. 28ന് അടുത്ത ഷെഡ്യൂൾ പ്രകാരം ബാക്കി മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്യും

പെരിനാട് പഞ്ചായത്ത് സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL