SignIn
Kerala Kaumudi Online
Friday, 23 October 2026 8.09 AM IST

ആഴക്കടൽ മണൽ ഖനനത്തിനെതിരെ ആർ.എസ്.പി തീരദേശജാഥ

കൊല്ലം: ആഴക്കടൽ മണൽ ഖനന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ ആർ.എസ്.പി നടത്തുന്ന തീരദേശജാഥ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തുന്ന ജാഥ മാർച്ച് 2ന് ശക്തികുളങ്ങരയിൽ സമാപിക്കും. സമാപന സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണ യോഗങ്ങളിൽ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എ.എ.അസീസ്, ബാബു ദിവാകരൻ, എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർ പങ്കെടുക്കും. കെ.സിസിലി, അനിൽ.ബി കളത്തിൽ, അഡ്വ. ജസ്റ്റിൻ ജോൺ, പുലത്തറ നൗഷാദ് എന്നിവർ ജാഥാംഗങ്ങളാണ്. കെ.എസ്. സനൽകുമാർ, അഡ്വ. വിഷ്‌ണു മോഹൻ എന്നിവർ ജാഥാ മാനേജർമാരാണ്. ജാഥ ഇന്ന് ആരംഭിച്ച് 28 വരെ തിരുവനന്തപുരം ജില്ലയിലും മാർച്ച് 1, 2 തീയതികളിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലും പര്യടനം നടത്തി മാർച്ച് 2ന് ശക്തികുളങ്ങരയിൽ സമാപിക്കും.

പത്രസമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, യു.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.വിജയൻ, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് അനിൽ.ബി.കളത്തിൽ, സെക്രട്ടറി ബി.സുഭാഷ് കുമാർ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL