കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ അഫിലിയേറ്റഡ് ഗ്രന്ഥശാലകളിലെ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നു. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷയും മറ്റ് വിവരങ്ങളും താലൂക്ക് ലൈബ്രറി കൗൺസിലുകൾ വഴി ഗ്രന്ഥശാലയ്ക്ക് നൽകിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും ആധാർ കാർഡിന്റെ കോപ്പിയും മാർച്ച് 3ന് മുമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നൽകണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |