SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

ആശാ വർക്കർമാരെ അടിമകളായി കാണുന്നു

കൊല്ലം: ആശാ വർക്കർമാരെ അടിമകളായി കാണുന്ന സംസ്ഥാന സർക്കാരിന്റെ നടപടി തിരുത്തണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്). പി.എസ്.സി മെമ്പർമാരുടെ ശബളം വർദ്ധിപ്പിച്ച പിണറായി സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം കൂട്ടാത്തത് ഇരട്ടത്താപ്പാണ്. എത്രയും വേഗം സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ആശാ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ തീരുമാനിച്ചതായും പാർട്ടി ജില്ലാ കമ്മിറ്റി അറിയിച്ചു. പാർട്ടി ഓഫീസിലെ ടി.എം.ജേക്കബ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച എക്സി. കമ്മിറ്റി പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ കരീക്കോട് ജമീർ ലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, പ്രകാശ് പത്തനാപുരം, അഡ്വ. പ്രവീൺ കുമാർ, എസ്.മണി മോഹനൻ നായർ, കരീപ്ര തുളസി, എഡ്വേർഡ് പരിച്ചേരി, ഷിബു കുണ്ടറ, ശ്രീനാഥ്.ആർ.പിള്ള, ഫാത്തിമ ബാബു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL