SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

ഹണി ബഞ്ചമിൻ എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥി

 മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന്

കൊല്ലം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും വടക്കുംഭാഗം കൗൺസിലറുമായ ഹണി ബഞ്ചമിനെ കൊല്ലം കോർപ്പറേഷനിലെ എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. എൽ.ഡി.എഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയെ ഇന്ന് രാവിലെ സി.പി.എം യോഗങ്ങൾ ചേർന്ന് തീരുമാനിക്കും.

ഇന്നലെ രാവിലെ സി.പി.ഐ ജില്ലാ സെന്റർ യോഗം ചേർന്ന് ഹണി ബഞ്ചമിനെ മേയർ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കാൻ ധാരണയായി. ഈ നിർദ്ദേശം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ കൊല്ലം കോർപ്പറേഷൻ പരിധിയിലെ ജില്ലാ കൗൺസിൽ അംഗങ്ങൾ ഉൾപ്പെട്ട കോർപ്പറേഷൻ സബ് കമ്മിറ്റിയിൽ അവതരിപ്പിച്ചു. സബ് കമ്മിറ്റിയും പിന്നീട് ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗവും എതിരഭിപ്രായങ്ങളില്ലാതെ ഹണി ബഞ്ചമിനെ അംഗീകരിക്കുകയായിരുന്നു.

എൽ.ഡി.എഫ് 38, യു.ഡി.എഫ്- 10, ബി.ജെ.പി-6 എന്നിങ്ങനെയാണ് കൊല്ലം കോർപ്പറേഷനിലെ കക്ഷി നില. ഇന്ന് രാവിലെ 11ന് കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേർന്ന് മേയർ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2ന് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും നടക്കും.

യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി മരുത്തടി കൗൺസിലർ കോൺഗ്രസിന്റെ എം.സുമിയും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി ശക്തികുളങ്ങരയിൽ നിന്നുള്ള ആർ.എസ്.പി കൗൺസിലർ എം.പുഷ്പാംഗദനും മത്സരിക്കും. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. മുന്നണി ധാരണ പ്രകാരം അവസാന ഒരുവർഷക്കാലം മേയർ സ്ഥാനം സി.പി.ഐക്കും ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.എമ്മിനുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിന്റെ മേയർ പ്രസന്ന ഏണസ്റ്റും സി.പി.ഐയുടെ ഡെപ്യൂട്ടി മേയർ കൊല്ലം മധുവും രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL