ചവറ: കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ തെക്കുംഭാഗം പൊലീസിന്റെ പിടിയിൽ. തേവലക്കര പടിഞ്ഞാറ്റേക്കര കോക്കറശ്ശേരിൽ വീട്ടിൽ ഷിനാസ് (23), ശാസ്താംകോട്ട വേങ്ങ പറയന്റയ്യത്ത് വീട്ടിൽ അൽഅമീൻ (23) എന്നിവരെയാണ് ഒരു കിലോ കഞ്ചാവും 400 ഗ്രാം എം.ഡി.എം.എയുമായി തെക്കുംഭാഗം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെ തേവലക്കര പടിഞ്ഞാറ്റേക്കര മൂക്കനാട്ട് ജംഗ്ഷനിലാണ് സംഭവം. ബാംഗ്ലൂരിൽ ലഹരി വസ്തുക്കൾ വാങ്ങി തിരികെ
ട്രെയിനിൽ കരുനാഗപ്പള്ളിയിലെത്തി ഷിനാസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് പൊലീസ് പ്രതികളെ പിടികൂടിയത്. സി.ഐ ശ്രീകുമാർ, എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒമാരായ വിനീഷ്, ഷെഫീക്ക്,അനീഷ്, സി.പി.ഒ ശ്രീജിത്ത്, അൻസിഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |