കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുമന്ദിരത്തിലെ 5-ാം പ്രതിഷ്ഠാവാർഷികാഘോഷം യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബിജു ശാന്തി പൂജാദി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി അഡ്വ.എൻ. രവീന്ദ്രൻ, യോഗം ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, നിയുക്ത ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, അനിൽ ആനക്കോട്ടൂർ, മുൻ സെക്രട്ടറി അഡ്വ.പി. അരുൾ, യൂണിയൻ കൗൺസിലർമാരായ കുടവട്ടൂർ രാധാകൃഷ്ണൻ, ജെ. അംബുജാക്ഷൻ, ടി.വി. മോഹനൻ, കെ.രമണൻ, ആർ.വരദരാജൻ, ഡോ. ബി ബാഹുലേയൻ , ബൈജു പാണയം, വനിതാ സംഘം ചെയർപേഴ്സൺ ഡോ.സബീന സുന്ദരേശൻ, യൂത്ത് മൂവ്മെന്റ് കൺവീനർ അനൂപ് കെ.രാജ്, പി. സുന്ദരേശൻ, അനിൽകുമാർ ബംഗ്ലാവിൽ, കെ.ബാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |