SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ ഉത്പാദന രീതി മാറണം: പി.രാജീവ്

കൊ​ല്ലം: തൊ​ഴിൽ സം​ര​ക്ഷി​ച്ച് ഉത്പാ​ദ​ന രീ​തി​ക​ളിൽ മാ​റ്റ​വും ശ​രി​യാ​യ യ​ന്ത്ര​വ​ത്​ക​ര​ണ​വും ന​ട​പ്പാ​ക്കി​യാ​ലേ ക​ശുഅ​ണ്ടി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നാ​കൂവെ​ന്ന് മ​ന്ത്രി പി.രാ​ജീ​വ് പ​റ​ഞ്ഞു. ക​ശു​അ​ണ്ടി മേ​ഖ​ല​യി​ലെ സ​മ​ഗ്ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​ട​മ​കൾ ഇ.എ​സ്.ഐ, ഇ.പി.എ​ഫ് വി​ഹി​ത​മാ​യി അ​ട​യ്​ക്കു​ന്ന തു​ക​യു​ടെ 50 ശ​ത​മാ​നം തി​രി​കെ നൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്​ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ജ​യൻ മെ​മ്മോ​റി​യൽ ഹാ​ളിൽ നിർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ അ​ദ്ധ്യ​ക്ഷ​നായി. എം.എൽ.എ​മാ​രാ​യ കോ​വൂർ കു​ഞ്ഞു​മോൻ, പി.സി.വി​ഷ്​ണു​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഡോ. പി.കെ.ഗോ​പൻ, മുൻ മ​ന്ത്രി ജെ.മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ, കെ.എ​സ്.സി.ഡി.സി ചെ​യർ​മാൻ എ​സ്.ജ​യ​മോ​ഹൻ, കാ​ഷ്യു ബോർ​ഡ് സി.എം.ഡി എ.അ​ല​ക്‌​സാ​ണ്ടർ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റൽ മാ​നേ​ജർ കെ.എ​സ്.ശി​വ​കു​മാർ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. 1.6 കോ​ടി രൂ​പ​യാ​ണ് ച​ട​ങ്ങിൽ വി​ത​ര​ണം ചെ​യ്​ത​ത്. മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങൾ പഠി​ക്കാൻ നി​യോ​ഗി​ച്ച അ​ഞ്ചം​ഗ സ​മി​തി​യു​ടെ റി​പ്പോർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം ക​ശു​അ​ണ്ടി മേ​ഖ​ല​യിൽ കൂ​ടു​തൽ തൊ​ഴിൽ ദി​ന​ങ്ങ​ളും മി​നി​മം കൂ​ലി​യും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​ശുഅ​ണ്ടി സം​സ്​ക​ര​ണ വ്യ​വ​സാ​യ​ത്തി​ന്റെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 30 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ടു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL