SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

തെന്മലയിൽ സെമിനാർ ഇന്ന്

പുനലൂർ: ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ തെന്മല ഇക്കോ ടൂറിസം, പുനലൂർ അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള ഒരു സെമിനാർ ഇന്ന് വൈകിട്ട് 4.30ന് തെന്മലയിൽ നടക്കും. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പുനലൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സുപാൽ എം.എൽ.എ സെമിനാറിൽ അദ്ധ്യക്ഷനാകും. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മോഡറേറ്ററാകും. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ , ഓയിൽപാം ഇന്ത്യയുടെ ചെയർമാൻ ആർ.രാജേന്ദ്രൻ, കോൺഫെഡറേഷൻ ഒഫ് ടൂറിസം ഇഡസ്ട്രിയുടെ സെക്രട്ടറി എം.ആർ.നാരായണൻ, ജോർജ്ജ് മാത്യൂ, ജി.ജയപാൽ, ഡി.മനോജ്കുമാർ, രാജേന്ദ്രപ്രതാപ് തുടങ്ങിയ നിരവധി പേർ സംസാരിക്കും. നാളെ വൈകിട്ട് 5ന് പുനലൂർചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പുനലൂർ ബാലൻ സ്മൃതി എന്ന കൾച്ചറൽ ഫെസ്റ്റ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.കവി,കുരീപ്പുഴ ശ്രീകുമാർ അടക്കമുള്ള സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സംസാരിക്കും. ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വി.എസ്.മണി, പുനലൂർ സർവീസ് സഹകരണബാങ്ക് മുൻപ്രസിഡന്റ് എ.ആർ..കുഞ്ഞുമോൻ, നേതാക്കളായ എസ്.രാജേന്ദ്രൻനായർ,ആർ.സുരേഷ്,എസ്.ഷാജികുമാർ, സുരേഷ് ശിവദാസ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL