SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

മത്സ്യമേഖല സ്തംഭിച്ചു; തീരദേശ ഹർത്താൽ പൂർണം

കൊല്ലം: കൊല്ലം തീരം കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന കടൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീരദേശ ഹർത്താൽ ജില്ലയിൽ പൂർണം. ഹർത്താലിൽ ജില്ലയിലെ ഹാർബറകളും അനുബന്ധ മേഖലകളും പൂർണമായും സ്തംഭിച്ചു. വലിയൊരു വിഭാഗം മത്സ്യസംസ്കരണ യൂണിറ്റുകളും പ്രവർത്തിച്ചില്ല.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് കൂടുതൽ ദിവസം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെല്ലാം ഇന്നലെ രാവിലെക്കുള്ളിൽ മടങ്ങിയെത്തിയിരുന്നു. ശക്തികുളങ്ങര, അഴീക്കൽ, കൊല്ലം തീരം അടക്കമുള്ള ഹാർബറുകളിൽ നിന്നും മറ്റ് ലാൻഡിംഗ് സെന്റുകളിൽ നിന്നും യാനങ്ങളൊന്നും ഇന്നലെ കടലിൽ പോയില്ല. അതുകൊണ്ട് ഹാർബറുകളിൽ മത്സ്യലേലവും ഉണ്ടായിരുന്നില്ല.

ഹർത്താൽ അനുകൂലികൾ തടയുമെന്ന ഭീതിയുള്ളതിനാൽ വരവ് മത്സ്യവും ജില്ലയിലേക്ക് ഇന്നലെ കാര്യമായി എത്തിയില്ല. അതുകൊണ്ട് തന്നെ ചന്തകളിൽ മത്സ്യവില്പനയും കാര്യമായി ഇല്ലായിരുന്നു. പണിമുടക്കിയ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ഹാർബറുകളിൽ ഇന്നലെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മത്സ്യമേഖലയിലെ വിവിധ മതസമുദായിക സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവ ഒറ്റക്കെട്ടായാണ് ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL