SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

ശക്തികുളങ്ങരയിൽ കുടിവെള്ളം മുട്ടിച്ച് വീണ്ടും പൈപ്പ് പൊട്ടി

coll

കൊല്ലം: നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ദേശീയപാത നിർമ്മാണ തൊഴിലാളികൾ ശക്തികുളങ്ങരയിൽ വീണ്ടും കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിച്ചു. ആൽത്തറമൂട് പമ്പ് ഹൗസിന് സമീപമാണ് ഇന്നലെ പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് കളക്ടർ, അസിസ്റ്റന്റ് എൻജിനിയർ, കൗൺസിലർമാർ തുടങ്ങിയവർ സ്ഥലത്തെത്തി.

എല്ലാ ഭാഷയും അറിയുന്ന ഒരാളെ ഇതരസംസ്ഥാന തൊഴിലാളികളുടെ മേൽനോട്ടത്തിനായി നിയമിക്കും, കാലതാമസം വരുത്താതെ പ്രശ്നം പരിഹരിക്കാൻ പ്ലംബർമാരെ ചുമതലപ്പെടുത്തും, നിലവിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കും തുടങ്ങിയ ഉറപ്പും അധികൃതർ നൽകിയിട്ടുണ്ട്.

എന്നാൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർത്താലും പ്രദേശത്ത് കുടിവെള്ളം എത്താൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരും.

മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, ആലാട്ട്കാവ്, കന്നിമേൽ, വള്ളിക്കീഴ് ഡിവിഷനിലെ ജനങ്ങളാണ് കുടിവെള്ളപ്രശ്നം നേരിടുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കുന്നതിന് പ്രധാന വാൽവ് അടച്ചാൽ ഡിവിഷനുകളിൽ വെള്ളം എത്തിച്ചേരാൻ ഒരാഴ്ചയോളം വേണ്ടിവരും. കൃത്യസമയത്ത് പണി തീർത്തില്ലെങ്കിൽ വീണ്ടും ആഴ്ചകൾ കാത്തിരിക്കണം. രണ്ടായിരത്തിലെറെ കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായിട്ടും പൈപ്പ് പൊട്ടുന്ന ഇടങ്ങളിൽ ഉടൻ പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിട്ടിയോ, ദേശീയപാത അതോറിട്ടി അധികൃതരോ നടപടി സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം. ഓട നി​ർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത നിർമ്മാണ കരാറുകാരും വാട്ടർ അതോറിട്ടി​യും തമ്മിലുള്ള ശീതസമരം കാരണം ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷൻ മുതൽ കലുങ്ക് മുക്ക് വരെ മൂന്നുമാസത്തോളം കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്നു. അടുത്തിടെയാണ് ഇത് പരിഹരിച്ചത്. അപ്പോഴേക്കും അടുത്ത ഭാഗങ്ങളിൽ പൈപ്പ് പൊട്ടിത്തുടങ്ങി.

കുടിവെള്ളത്തിന് തീ വില

ഭൂരിഭാഗം കുടുംബങ്ങളും വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. മിക്ക ദിവസവും അഞ്ഞൂറ് രൂപയോളം മുടക്കി കുടിവെള്ളം പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ആഹാരം പാകം ചെയ്യാനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ പോലും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. കൂലിപ്പണി ചെയ്തും മറ്രും കുടുംബം പോറ്റുന്നവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടാവുന്നത്. കിട്ടുന്ന തുച്ഛമായ വരുമാനം വെള്ളം വാങ്ങാൻ കൊടുക്കേണ്ട സ്ഥിതിയാണ്. കുടിവെള്ളം മുടങ്ങിയതോടെ ചിലർ ബന്ധുവീടുകളിലേക്ക് താമസം മാറി.

സോണൽ പരിധിയിലെ പല ഡിവിഷനുകളിലും നാളുകളായ് കുടിവെള്ള ക്ഷാമം നേരിടുകയാണ്. മൂന്നാം ഡിവിഷനിലെ തുരുത്തുകളാണ് പ്രധാനായും കുടിവെള്ള പ്രശ്നത്തിൽ വലയുന്നത്. വാഹനങ്ങളിൽ കൊണ്ടെത്തിക്കുന്നത് പോലുള്ള ബദൽ മാർഗങ്ങൾ അവിടെ പറ്റില്ല. അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നാണ് കളക്ടർ ഉറപ്പ് തന്നിരിക്കുന്നത്.

ദീപു ഗംഗാധരൻ, കൗൺസിലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL