കൊല്ലം: മെഡിക്കൽ കോളേജായിട്ടും എം.ആർ.ഐ സ്കാനിംഗ് ഇല്ലെന്ന പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിന്റെ നാണക്കേട് മാറുന്നു. എം.ആർ.ഐ ക്സാനിംഗ് യന്ത്രം വാങ്ങാൻ ആവശ്യമുള്ള ബാക്കി തുകയായ 6.64 കോടി കൂടി സർക്കാർ അനുവദിച്ചു.
കെ.എം.എസ്.സി.എൽ വഴിയാണ് എം.ആർ.ഐ സ്കാനിംഗ് യന്ത്രം വാങ്ങുന്നത്.
ഇതിനായി ഒൻപത് കോടിയോളം രൂപ മാസങ്ങൾക്ക് മുമ്പേ അനുവദിച്ചിരുന്നു. ഈ തുക തികയില്ലെന്ന് കെ.എം.എസ്.സി.എൽ ചൂണ്ടിക്കാട്ടിയതോടെയാണ് ബാക്കി തുക ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. അത്യാഹിതങ്ങൾ സംഭവിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവർ വൻ തുക കൊടുത്ത് സ്വകാര്യ സ്കാനിംഗ് കേന്ദ്രങ്ങളിൽ പോയാണ് എം.ആർ.ഐ സ്കാനിംഗ് നടത്തുന്നത്.
പെട്ടെന്ന് എം.ആർ.ഐ സ്കാനിംഗ് റിപ്പോർട്ട് ലഭിക്കാത്തതും അത്യാഹിതങ്ങൾ സംഭവിച്ച് എത്തുന്നവരെ റഫർ ചെയ്യാൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പഴുതാക്കാറുണ്ട്. ഹോസ്പിറ്റൽ മാനേജ്മെന്റ് സൊസൈറ്റി വഴി താത്കാലിക ജീവനക്കാരെ നിയോഗിച്ച് രാത്രികാലങ്ങളിലടക്കം എം.ആർ.ഐ സ്കാനിംഗ് കേന്ദ്രം പ്രവർത്തിപ്പിക്കാനാണ് ആലോചന. 1.5 ടെസ്ല എം.ആർ.ഐ സ്കാനറാണ് വാങ്ങുന്നത്.
സർക്കാർ അനുവദിച്ച തുക കെ.എം.എസ്.സി.എല്ലിന് കൈമാറാണം. തുടർന്ന് യന്ത്രം വാങ്ങി ആറ് മാസത്തിനുള്ളിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഏകദേശം 15 കോടിയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.
പാരിപ്പള്ളി മെഡി. കോളേജ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |