കരുനാഗപ്പള്ളി: എസ്.എൻ സമിതി സാന്ത്വനം അയണിവേലിക്കുളങ്ങരയിൽ പ്രവർത്തനം ആരംഭിച്ച ഓൾഡ് ഏജ് ഹോമിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. സമിതി എക്സ്ക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മഠത്തിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ പടിപ്പുര ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, കരകൗശല കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ, നഗരസഭാ മുൻ ചെയർമാൻ കോട്ടയിൽ രാജു, കൗൺസിലർ എം.അൻസാർ ,സജീവ് മാമ്പറ, താഷ്ക്കന്റ് കാട്ടിശ്ശേരി, ആർ.മുരളി, പി.രാജു, റവ.ഫാ.രഞ്ജു രാജൻ, കൗൺസിലർ സുഷാഅലക്സ് എന്നിവർ സംസാരിച്ചു. മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ സ്വാഗതവും മാനേജർ വി.ജയദേവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |