നിലമേൽ: നിലമേൽ പഞ്ചായത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ സമരവുമായി സി.പി.ഐ നിലമേൽ ലോക്കൽ കമ്മിറ്റി. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനും വികസന മുരടിപ്പിനും എതിരെയാണ് സി.പി.ഐയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്. മാർച്ചും ധർണയും സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.ഐ ചടയമംഗലം മണ്ഡലം കമ്മിറ്റി അംഗം ബി.സജീവ് കുമാർ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.നസീർ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഹരി വി. നായർ, ജില്ല കമ്മിറ്റി അംഗം എസ്. അഷറഫ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.സജീവ്. പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി എ.സുലൈമാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |