കൊല്ലം: സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമര ഡിമാൻഡുകൾ അംഗീകരിച്ച് പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കളക്ടറേറ്റിലേയ്ക്ക് മാർച്ചും ധർണയും നടത്തി. കേരള സമൂഹത്തിന്റെ പിന്തുണ ആർജ്ജിച്ചുകഴിഞ്ഞ ആശമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി അവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും ചൂഷിതരായ ഒരുവിഭാഗം സ്ത്രീ തൊഴിലാളികൾ നടത്തുന്ന സമരത്തോട് സർക്കാരും ഭരണാനുകൂല ട്രേഡ് യൂണിയനും പുലർത്തുന്ന നിഷേധാത്മക സമീപനം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ അദ്ധ്യക്ഷനായി. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. എം.എ.ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ബിനി സുദർശൻ, സൗദത്ത് ബീവി, സബീന ബീവി, നസീമ, ദിലീന ബീവി, രമ്യ, സന്ധ്യ, ഷീബ, ടി.കെ.സുൽഫി, ബിജു ലക്ഷ്മി കാന്തൻ, വി.ഉഷാകുമാരി, ഡോ. സുകന്യ കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |