കൊല്ലം: എൻ.എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിൽ സംഘടിപ്പിച്ച കൊല്ലം മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധങ്ങൾ സമാഹരിച്ച് കൊല്ലം: ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം എന്നീ നിലയിൽ മൂവായിരത്തിലധികം പേജുള്ള മൂന്ന് വോള്യങ്ങളിലുള്ള പുസ്തകം മാർച്ച് 3ന് വൈകിട്ട് 4.30ന് കൊല്ലം ക്യു.എ.സി ഗ്രൗണ്ടിലെ പ്രത്യേക ചടങ്ങിൽവച്ച് പ്രകാശനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള പുസ്തകപ്രകാശനം നടത്തും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ പങ്കെടുക്കും. കൊല്ലം മഹോത്സവം സംഘാടകസമിതി ചെയർമാൻ കെ.വരദരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എൻ.എസ് പഠന ഗവേഷണ കേന്ദ്രം കൺവീനർ എസ്.സുദേവൻ സ്വാഗതം ആശംസിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |