ചവറ: മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഓട്ടോ ഡ്രൈവേഴ്‌സ് സംയുക്ത സമര സമിതി പ്രതിഷധിച്ചു. ചവറ, പന്മന, നീണ്ടകര, തെക്കുംഭാഗം, തേവലക്കര പഞ്ചായത്തുകളിലെ ഒട്ടോ തൊഴിലാളികൾ മീറ്റർ കരി നിയമത്തിനെതിരെ കരിങ്കൊടി പ്രതിഷേധവും തൂക്കുകയർ പ്രതിഷേധവും സംഘടിപ്പിച്ചത്. മന്ത്രിയുടെ പ്രസ്താവന യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ വഴക്കിന് കാരണമാകുമെന്നും ദേശീയ പാത നിർമ്മാണം കഴിയുന്നത് വരെ സാവകാശം തരണം. കുഴി നിറഞ്ഞ പാതയിലൂടെ പോകുമ്പോൾ മീറ്റർ കേടായി വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഓട്ടോ മേഖലയെ തകർക്കുന്ന പരിഷ്‌കാരം എടുത്തു കളയണമെന്നും തൊഴിലാളികൾ പറഞ്ഞു.പ്രതിഷേധം കോ-ഓർഡിനേറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.സന്തോഷ് , റഷീദ്, അനിൽ ഫെർണാണ്ടസ്, ഇബ്രാഹിം കുട്ടി,മുജീബ്, അനിൽ കുമാർ,ശശികുമാർ, മണികണ്ഠൻ,മാനുവൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |