SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

പൊലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

photo
കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ മന്ദിരോദ്ഘാടന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ദീപം തെളിയിക്കുന്നു

കൊട്ടാരക്കര : കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായിട്ടായിരുന്നു ഉദ്ഘാടനം. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ദീപം തെളിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഐ.ജി എസ്.അജിത ബീഗം, റൂറൽ എസ്.പി കെ.എം.സാബു മാത്യു, എസ്.രഞ്ജിത്ത്, എ.അഭിലാഷ്, ആർ.രശ്മി, ബ്രിജേഷ് എബ്രഹാം, ബിന്ദു.ജി.നാഥ്, വി.കെ.ജ്യോതി, സജി കടുക്കാല, എബി ഷാജി, എസ്.ആർ.രമേശ്, എ.ഷാജു, എം.ആർ.സതീഷ് കുമാർ, കെ.ബൈജുകുമാർ, സക്കറിയ മാത്യു, റെജി എബ്രഹാം, എം.എം.ജോസ്, ജലീൽ തോട്ടത്തിൽ, വി.എസ്.പ്രദീപ് കുമാർ, പി.എസ്.രാകേഷ്, സി.ഐ എസ്.ജയകൃഷ്ണൻ, ആർ.എൽ.സാജു, വി.ചിന്തു എന്നിവർ സംസാരിച്ചു.

ക്യാമ്പ് ഓഫീസ് ഉദ്ഘാടനം

റൂറൽ എസ്.പി ഓഫീസിനോട് അനുബന്ധിച്ച് നിർമ്മിച്ച എസ്.പിയുടെ ക്യാമ്പ് ഓഫീസും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. അത്യാധുനിക സംവിധാനങ്ങളോടെയാണ് ക്യാമ്പ് ഓഫീസും സജ്ജമാക്കിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL