SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

ഭക്ഷ്യധാന്യ നീക്കം: റേഷൻകടകളിൽ ക്ഷാമം, മാർച്ചിലെ പകുതി എഫ്.സി.ഐയിൽ

കൊല്ലം: കുടിശ്ശിക ആവശ്യപ്പെട്ട് ജനുവരിയിൽ ലോറിക്കരാറുകാർ നടത്തിയ സമരത്തെ തുടർന്ന് റേഷൻ വിതരണത്തിലുണ്ടായ പ്രതിസന്ധി മാറുന്നില്ല. റേഷൻകടകളിൽ കൃത്യസമയത്ത് ഭക്ഷ്യധാന്യങ്ങൾ എത്താഞ്ഞതിനാൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ജില്ലയിൽ കുത്തനെ ഇടിഞ്ഞു.

ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം 67.33 % കാർഡുടമകൾ മാത്രമാണ് ഫെബ്രുവരിയിലെ റേഷൻ വാങ്ങിയത്. ഈമാസം 3 വരെ ഫെബ്രുവരിയിലെ വിതരണം നീട്ടിയെങ്കിലും ഇടയ്ക്ക് ‌ഞായറാഴ്ച ഉള്ളതിനാൽ ശരാശരി ശതമാനത്തിലേക്ക് റേഷൻവിതരണം എത്തില്ല.

സാധാരണ എല്ലാമാസവും അഞ്ചിന് തുടങ്ങി 15ന് എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കം പൂർത്തിയാക്കുന്നതാണ്. എന്നാൽ ഈമാസത്തെ വാതിൽപ്പടി വിതരണം 19ന് തുടങ്ങി 25നാണ് ഏകദേശം പൂർത്തിയായത്. അതുകൊണ്ട് തന്നെ മാസത്തിന്റെ ആദ്യദിവസങ്ങളിൽ കടകളിൽ എത്തിയവർ നിരാശരായി മടങ്ങുകയായിരുന്നു.

പ്രതിസന്ധി തുടരും

 എഫ്.സി.ഐയിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കുള്ള മാർച്ചിലെ ഭക്ഷ്യധാന്യ നീക്കം പൂർത്തിയായില്ല

 ഈമാസവും റേഷൻ വിതരണത്തിലെ പ്രതിസന്ധി തുടരും

 26 വരെയുള്ള കണക്ക് പ്രകാരം ജില്ലയുടെ വിഹിതത്തിന്റെ 54 ശതമാനം മാത്രമേ എഫ്.സി.ഐയിൽ നിന്ന് ഏറ്റെടുത്തിട്ടുള്ളു

 മാസം പൂർത്തിയായതിനാൽ എഫ്.സി.ഐ കാലാവധി നീട്ടിനൽകിയാലെ ശേഷിക്കുന്നത് ഏറ്റെടുക്കാനാകൂ

 ഭൂരിഭാഗം താലൂക്കുകളിലും എഫ്.സി.ഐയിൽ നിന്നുള്ള ഭക്ഷ്യധാന്യനീക്കവും റേഷൻകടകളിലേക്കുള്ള വാതിൽപ്പടി വിതരണവും എടുത്തിരിക്കുന്നത് ഒരേ കരാറുകാർ

 അതുകൊണ്ട് തന്നെ എഫ്.സി.ഐയിൽ നിന്നുള്ള ഏറ്റെടുപ്പ് കഴിഞ്ഞ് വാതിൽപ്പടി വിതരണം ആരംഭിക്കാൻ ഈമാസം പകുതിയാകും

മാർച്ചിലെ ഭക്ഷ്യധാന്യം ഏറ്റെടുക്കൽ

കരുനാഗപ്പള്ളി- 86.09 %

കൊല്ലം- 26.84 %

കൊട്ടാരക്കര- 100 %
കുന്നത്തൂർ- 98.52 %
പത്തനാപുരം- 58.06 %
പുനലൂർ- 24.91 %
ആകെ- 54.66 %

പഞ്ചസാര ഉണ്ടേ...

ഒരു വർഷത്തിന് ശേഷം റേഷൻകടകൾ വഴി പഞ്ചസാര വിതരണം പുനരാരംഭിച്ചിട്ടുണ്ട്. മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാര 26 രൂപയ്ക്കാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL