കൊല്ലം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ താമസിച്ചുവരുന്ന ഭരതർ ക്രിസ്ത്യൻ സമുദായത്തിന് വളരെ വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന ജാതി സർട്ടിഫിക്കറ്റ് 2016 ന് ശേഷം കൊല്ലം ജില്ലയിൽ മാത്രമായി ലഭിക്കുന്നില്ലെന്ന് ഓൾ കേരള ഭരതർ ഐക്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റി. ഇത് സംബന്ധിച്ച നിരവധി നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 4ന് രാവിലെ 10ന് ഓൾ കേരളാ ഭരതർ ഐക്യ സംഘത്തിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. കൊല്ലം രൂപത അദ്ധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി ധർണ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മൂതാക്കര ഇടവക വികാരി ഫാ.ജോസഫ് ഡെറ്റോയും ചിന്നക്കട ഇടവക വികാരി ഫാ.അരുൺ.ജെ.ആറാടനും നേതൃത്വം നൽകും. എം.എൽ.എ മുകേഷ്, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, കേരളകോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഇക്ബാൽകുട്ടി, പോർട്ട് ഡിവിഷൻ വാർഡ് കൗൺസിലർ ജോർജ്.ഡി കാട്ടിൽ, മുൻ കൗൺസിലർമാരായ ബെർലിൻ ഫ്രാൻസിസ്, റോബിൻ റിച്ചാർഡ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |