SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

ഐക്യമഹിളാ സംഘം പ്രതിഷേധ ജ്വാല

asha-workers
തേവലക്കര ചേനങ്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയാ സലാം ഉദ്ഘാടനം ചെയ്യുന്നു

ചവറ: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐക്യമഹിളാ സംഘം ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ദീപം തെളിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഐക്യമഹിളാ സംഘം വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുംതലയിൽ നടത്തിയ പ്രതിഷേധ ജ്വാല ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. പന്മനയിൽ നടന്ന പരിപാടി പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല ഉദ്ഘാടനം ചെയ്തു. തേവലക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേനങ്കര ജംഗ്ഷനിൽ നടന്ന പരിപാടി ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയാ സലാം ഉദ്ഘാടനം ചെയ്തു. ഐക്യമഹിളാസംഘം ചവറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ കൊറ്റൻകുളങ്ങരയിൽ നടന്ന പരിപാടി ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ശക്തികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് നടന്ന പ്രതിഷേധ ജ്വാല ഐക്യമഹിളാസംഘം ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി സുനിത ബിജു ഉദ്ഘാടനം ചെയ്തു. ചവറ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ഐക്യമഹിളാസംഘം നേതാക്കളായ ഒ.ഷീല, ലളിതാ ഷാജി, ശാരദയമ്മ, റംലത്ത്, റഷീദ നാസർ, സുകന്യ, സരോജിനി, അബികാദേവി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL