
കൊല്ലം: ജില്ലാ നിയമസേവന അതോറിറ്റി കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സ്നേഹസംഗമം നടത്തി. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ.ജിഷ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കല്ലുവാതുക്കൽ ഡിവിഷൻ മെമ്പറും സമുദ്രതീരം മതേതര വയോജന കേന്ദ്രം വൈസ് പ്രസിഡന്റുമായ ആശ അദ്ധ്യക്ഷയായി. കോട്ടാത്തല ശ്രീകുമാർ സ്വാഗതം ആശംസിച്ചു. സമുദ്രതീരം ചെയർമാൻ എ.റൂവൽ സിംഗ്, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, സുരേഷ് കുമാർ, സിന്ധു, ഷീന, സന്തോഷ് പാരിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സമുദ്ര ലൈബ്രറി ഫോക് ലോർ അക്കാഡമി പ്രസിഡന്റ് അജിത്ത് ലാൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |