SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

തെന്മലയിൽ സി.പി.എം സെമിനാർ

phot
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തെന്മല ഡാം ജംഗ്ഷനിൽ നടന്ന സെമിനാർ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, പുനലൂർ പേപ്പർമിൽസ് എം.ഡി.ടി.കെ.സുന്ദരേശൻ തുടങ്ങിയവർ വേദിയിൽ.

പുനലൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തെന്മല ഡാം ജംഗ്ഷനിൽ സംഘടിപ്പിച്ച നവ കേരളത്തിൽ കൊല്ലം ജില്ലയുടെ പങ്കും ടൂറിസത്തിന്റെ അനന്തമായ സാദ്ധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മോഡറേറ്ററായിരുന്നു. കോൺഫെഡറേഷൻ ഒഫ് ടൂറിസം ഇൻഡസ്ട്രി സെക്രട്ടറി എം.ആർ.നാരായണൻ വിഷയാവതരണം നടത്തി. പുനലൂർ നഗരസഭ ചെയർപഴ്സൺ കെ.പുഷ്പലത, ഇക്കോ ടൂറിസം പ്രോജക്ട് എൻജിനീയ‌ർ ഡി.മനോജ് കുമാർ, പുനലൂർ പേപ്പർ മിൽസ് മനേജിംഗ് ഡയറക്ടർ ടി.കെ.സുന്ദരേശൻ, ഹോട്ടൻ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി.ജയപാൽ, ആർ.പി.എൽ കൺസൾട്ടന്റ് രാജേന്ദ്ര പ്രതാപ്, വ്യവസായി എസ്.പി.സുരേഷ്, ഡോ.എ.ബുഖാരി, സി.പി.എം പുനലൂർ ഏരിയസെക്രട്ടറി അഡ്വ.പി.സജി, മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, എസ്.ബിജു, ഡോ.കെ.ഷാജി, വി.എസ്.മണി, ആർ.സുരഷ്,‌ഡോ.പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL