SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

സി.പി.എം തൊഴിലാളി വഞ്ചകർ: വി.എം.സുധീരൻ

കൊല്ലം: ആശാവർക്കർമാരുടെ സമരത്തോട് മുഖം തിരിച്ചുനിൽക്കുന്ന സി.പി.എമ്മും പിണറായി സർക്കാരും തൊഴിലാളി വഞ്ചകരാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. ആശാ വർക്കർമാരുടെ സമരം ചർച്ചചെയ്ത് പരിഹാരം ഉണ്ടാകാത്തപക്ഷം കേരളത്തിലെ പൊതുസമൂഹത്തിന്റെ എതിർപ്പ് പിണറായി സർക്കാരിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ അവഹേളിക്കുന്ന സി.പി.എം എന്ന് മുതലാണ് സമരങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ പോയതെന്നും സുധീരൻ ചോദിച്ചു. തിരുവനന്തപുരത്തെ തെരുവുകളിൽ അവകാശ പോരാട്ടം നടത്തുന്ന സഹോദരിമാരുടെ വിലാപം പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, സൂരജ് രവി, കെ.ബേബിസൺ, പി.ജർമ്മിയാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL