കുന്നത്തൂർ :ക്രിമിനൽ വാസനകൾ കൊണ്ട് കേരളം നിറഞ്ഞതായും ഇത്തരം ക്രിമിനൽ വാസനകൾക്ക് കാരണം വർദ്ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രാസ പദാർത്ഥങ്ങളുടെയും ഉപയോഗം ആണെന്നും ഡോ.മറിയ ഉമ്മൻ അഭിപ്രായപ്പെട്ടു. കേരള മദ്യനിരോധന സമിതി കൊല്ലം ജില്ലാ വനിതാ സമ്മേളനം ശൂരനാട് വടക്ക് ഉണ്ണുണ്ണി ഉപദേശി കൺവെൻഷൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ .ജില്ല മദ്യനിരോധന സമിതി പ്രസിഡന്റ് ഫാ.ആൻഡ്രൂസ് വർഗീസ് തോമസ് അദ്ധ്യക്ഷനായി. മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി കൈമൾ കരുമാടി മുഖ്യസന്ദേശം നൽകി.സമിതി മഹിളാ വേദി സംസ്ഥാന സെക്രട്ടറി ലതാ കൈമൾ കരുമാടി,ചീഫ് ഇമാം ഷെഫീക്ക് ബാഖവി ചടയമംഗലം, സമിതി ജില്ലാ സെക്രട്ടറി കെ.ജി.തോമസ്,ജില്ലാ ട്രഷറർ ബിജു ശാമുവേൽ, ജോയിന്റ് സെക്രട്ടറി ബിജു കാരാളിൽ,ഫാ.ജോയിക്കുട്ടി വർഗീസ്, ഫാ.ജോസ് കോട്ടയ്ക്കകത്ത്, ഫാ.മാത്യൂസ് ടി മാമൂട്ടിൽ, ടി.കെ.വർഗീസ് വലിയ കാട്ടുംപുറം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |