
കുന്നത്തൂർ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാസ്താംകോട്ട താലുക്ക് ആശുപത്രിയുമായി സഹകരിച്ച് വനിതകൾക്കായി അർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ശാസ്താംകോട്ട ലീഗൽ സർവീസസ് ഹാളിൽ നടന്ന ക്യാമ്പ് ചെയർമാനും സിവിൽ ജഡ്ജുമായ ടി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ നടക്കുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ക്യാമ്പ്. സിവിൽ ജഡ്ജ് ആർ.നവീൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി അംഗം അഡ്വ.സി.കെ.വിജയാനന്ദ്,ആശുപത്രി സൂപ്രണ്ട് ഷഹാന കെ.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |