
പുനലൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കുന്നതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം ഒത്തു തീർപ്പാക്കാൻ സർക്കാൻ നൽകിയ ഉറപ്പ് പാലിക്കണമെന്ന് സംഘടനയുടെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ 13 വർഷമായി പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ അപര്യാപ്തമാണെന്നും സമ്മേളനം വിലയിരുത്തി. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.പ്രഭാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ. മുഹമ്മദ് അഷറഫ്, സംസ്ഥാന സെക്രട്ടറി പി.ഷംസുദ്ദീൻ ,ഓർഗനൈസേഷൻ സെക്രട്ടറി ആർ.വിജയകുമാർ, ജില്ല സെക്രട്ടറി കെ.ചന്ദ്രബാബു, ട്രഷറർ കെ.രവീന്ദ്രൻ നായർ, കെ.അനിൽകുമാർ, ആർ.ജി.ശ്രീകുമാർ,കെ.സുരേഷ് കുമാർ, ആർ.അശോകൻ,ടി.കെ.സേമശഖരൻആചാരി, എൻ.ചന്ദ്രൻ പിളള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജി.പ്രഭാകരൻ(പ്രസിഡന്റ്), എ.ഗോപി, കെ.പങ്കജാക്ഷൻ ആചാരി, എസ്.രവീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ) കെ.ചന്ദ്രബാബു (സെക്രട്ടറി), പട്ടാഴി ഗോപി, ടി.കെ.സോമശേഖരൻ ആചാരി, ടി.കെ.കൊച്ചു കുഞ്ഞു(ജോ.സെക്രട്ടറിമാർ), കെ.രവീന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |