കൊല്ലം : കൊല്ലത്ത് സഹപാഠിയുടെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കൊല്ലം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സഹപാഠിയായ പെൺകുട്ടിയെ തള്ളിയെന്ന് ആരോപിച്ച് ആയുധം ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. പരിക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |