SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

ജില്ലാ ആശുപത്രി ഹൈടെക് സമുച്ചയം: മണ്ണിടാൻ സ്ഥലമില്ലാതെ പൈലിംഗ് പണി പാളി

കൊല്ലം: ജില്ലാ ആശുപത്രിയിലെ ഹൈടെക് സമുച്ചയത്തിന്റെ ഭാഗമായി അദ്യം നിർമ്മിക്കുന്ന വാർഡ് ടവറിന്റെ പൈലിംഗ് മണ്ണ് നിക്ഷേപിക്കാൻ സ്ഥലമില്ലാതെ പ്രതിസന്ധിയിൽ. മാസങ്ങൾക്ക് മുമ്പേ തന്നെ മണ്ണ് നിക്ഷേപിക്കാനുള്ള സ്ഥലം കണ്ടെത്തി നൽകണമെന്ന് ആശുപത്രി അധികൃതരോട് കരാർ കമ്പനിയും നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബിയും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടം ലഭിച്ചിട്ടില്ല.

വാർഡ് ടവറിന് ആകെ 103 പൈലുകളാണുള്ളത്. ഒരുമാസം മുമ്പ് പൈലിംഗ് തുടങ്ങിയെങ്കിലും ഇതുവരെ എഴെണ്ണമേ പൂർത്തിയായിട്ടുള്ളു. ഒരിടത്ത് നിന്ന് എടുക്കുന്ന മണ്ണ് മണിക്കൂറുകളോളമെടുത്ത് നീക്കിയ ശേഷമാണ് ആ സ്ഥലത്ത് അടുത്ത പൈലിംഗ് നടത്തുന്നത്. ഇത് മൂലം പൈലിംഗ് ജോലികളും യഥാസമയം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. 30 മീറ്റർ ആഴത്തിൽ 1.2 മീറ്റർ വ്യാസത്തിലുമാണ് പൈലുകൾ നിർമ്മിക്കുന്നത്. ഓരോ പൈൽ പൂർത്തിയാകുമ്പോഴും 50 മീറ്റർ ക്യൂബ് മണ്ണെങ്കിലും കുന്നുകൂടും. ഇത് നീക്കം ചെയ്യാനാകാതെ വരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

സ്ഥരപരിമിതി വില്ലൻ

 ദേശീയപാത നിർമ്മാണത്തിന് മണ്ണ് കൈമാറാൻ ശ്രമിച്ചെങ്കിലും നടപടികൾ പൂർത്തിയാകാനുള്ള കാലതാമസം കാരണം ഉപേക്ഷിച്ചു

 ലേലം ചെയ്ത് വിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനം

 അതുവരെ സംഭരിക്കാനുള്ള ഇടമാണ് കണ്ടെത്തേണ്ടത്

 മഴക്കാലത്തിന് മുമ്പേ പൈലിംഗ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി

നിർമ്മാണം ഘട്ടംഘട്ടമായി

 ആദ്യം പത്ത് നില വാർഡ് ടവർ

 രണ്ടാമത് എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്

 മൂന്നാമത് മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക്

ആകെ പൈലുകൾ - 158

എസ്റ്റിമേറ്റ് തുക ₹ 142 കോടി

കെട്ടിടനിർമ്മാണ കരാർ ₹ 132 കോടി

ഏതാനും ദിവസങ്ങൾക്കുള്ളിൽ മണ്ണിടാൻ സ്ഥലം ലഭിച്ചില്ലെങ്കിൽ പൈലിംഗ് ജോലികൾ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും.

കെ.എസ്.ഇ.ബി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL