
കൊല്ലം: സി.പി.എം പാർട്ടി അംഗങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ സമ്മേളനവുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി കെ.എൻ.ബാലഗോപാലുമടക്കമുള്ളവരെല്ലാം സമ്മേളന വിവരങ്ങളുള്ള ഒറ്റഫ്രെയിമിൽ അവരവരുടെ ചിത്രങ്ങൾ പതിച്ചാണ് പ്രൊഫൈലാക്കിയിട്ടുള്ളത്. സി.പി.എം, അരിവാൾ ചുറ്റിക, സമ്മേളന തീയതി, ലോഗോ, സംസ്ഥാന സമ്മേളനം, കൊല്ലത്തിന്റെ അടയാളങ്ങൾ എന്നിവയാണ് ചെറിയൊരു ഫ്രെയിമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നവമാദ്ധ്യമങ്ങളിലൂടെ പരമാവധി സമ്മേളന പ്രചാരണവും നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |