SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

അമരാവതി അമൃത സ്‌കൂൾ ഒഫ് എൻജിനിയറിംഗ് വിജയികൾ

amritha-

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ സ്‌കൂൾ ഒഫ് കമ്പ്യൂട്ടിംഗിന്റെയും അമൃത ക്രിയേറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒ ലാബ്‌സ് ഹാക്കത്തോൺ നാഷണൽ ലെവൽ ഗ്രാന്റ് ഫിനാലെയിൽ അമരാവതി അമൃത സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ഒന്നാം സ്ഥാനം നേടി.

ആർ.കനിഷ്ക, അർകപ്രവ മുഖർജി, പി.കാർത്തികേയ, സായ് കൗശിക് പദാർത്ഥി എന്നിവരടങ്ങുന്ന ടീമാണ് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും സ്വന്തമാക്കിയത്. കോയമ്പത്തൂർ ക്യാമ്പസിലെ അനിരുദ്ധ് വാര്യർ, ഡാലി കൃഷ്ണൻ പ്രീതം റെഡ്ഢി, എ.പ്രിത്വി എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും അമൃതപുരി ക്യാമ്പസിലെ ഡേവിഡ് ഷിബു, അഭിനവ് തൈവളപ്പിൽ, കാർത്തിക് കിഷോർ എന്നിവരടങ്ങുന്ന ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

അമൃത കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് വിഭാഗം ചെയർപേഴ്സൺ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഒഫ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡീൻ ഡോ.പ്രേമ നെടുങ്ങാടി, സി.എസ്.ഇ വിഭാഗം ചെയർപേഴ്സൺ ഡോ. ജെ.സ്വാമിനാഥൻ, സി.എസ്.ഇ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് വിഭാഗം ചെയർപേഴ്സൺ ഡോ. എം.ഗീത, അസി. പ്രൊഫസർമാരായ പി.കെ.ബിനു, ഡോ. ദിവ്യ ഉദയൻ എന്നിവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന ഗ്രാന്റ് ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർവകലാശാലകളിൽ നിന്നായി ഇരുന്നൂറിലധികം ടീമുകൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL