
കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറിയുടെ പുസ്തക സമാഹരണ യജ്ഞം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കവി ബാബു പാക്കനാർ ആദ്യ പുസ്തക സെറ്റ് സമർപ്പണം നിർവഹിച്ചു. ബി.ബി.ഗോപകുമാറും ശാഖ പ്രസിഡന്റ് കെ.മണി ദാസും ചേർന്ന് സ്വീകരിച്ചു.
ലൈബ്രറി പ്രസിഡൻ്റ് ജി.ബാബു അദ്ധ്യക്ഷനായി. ഗ്രന്ഥശാല നേതൃസമിതി കൺവീനർ കെ.മുരളീധരക്കുറുപ്പ്, എം.സുനിൽകുമാർ, എസ്.ആർ.മണികണ്ഠൻ, വി.സതീശൻ എന്നിവർ സംസാരിച്ചു. പി.ആർ.കുട്ടപ്പൻ, ശശിധരൻ മൂഴിക്കര, ശ്രീദേവി വിശ്വനാഥൻ, വിജയൻ ചൈത്രം, സോമൻ, വി.കെ.സതീശൻ, അനു.എസ്.ഇന്ദു, ഓമന ഷാലിമാർ, സന്ധ്യ പ്രകാശൻ, സതി സതീശൻ, ലീന പത്മശ്രീ, എസ്.പി.ശാന്തി കുമാർ, സോമൻ ഗുൾനാർ, ഉദയൻ മാർജിൻഫ്രീ, ദേവകുമാർ, സുരേഷ്.എസ്.ആവണിമുറ്റം, എസ്.ആർ.മണികണ്ഠൻ, ജി.ബാബു തുടങ്ങിയവർ പുസ്തകങ്ങൾ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |